കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; 66,800 രൂപ ശമ്പളം വാങ്ങാം, ഇപ്പോൾ അപേക്ഷിക്കാം
കേരള സർക്കാരിന് കീഴിലെ പൊലിസ് സേനയിൽ കോണ്സ്റ്റബിളാവാൻ അവസരം. കേരള പി.എസ്.സി ഇപ്പോൾ കേരള പൊലിസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) ലേക്ക് പൊലിസ് കോണ്സ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം. ജനുവരി 29 ആണ് അവസാന തീയതി.
തസ്തിക & ഒഴിവ്: കേരള പി.എസ്.സി- പൊലിസിലേക്ക് കോണ്സ്റ്റബിൾ റിക്രൂട്ട്മെന്റ്. കേരളത്തിലെ വിവിധ ബറ്റാലിയനുകളിലായി നിരവധി ഒഴിവുകളാണുള്ളത്.
കാറ്റഗറി നമ്പർ: 583/2024
ശമ്പളം: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 രൂപ മുതല് 66,800 രൂപ വരെ ശമ്ബളമായി ലഭിക്കും.
പ്രായപരിധി: 18 വയസിനും, 26 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. 02.01.1998നും 01.01.2006നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ വിജയം. കായികമായി ഫിറ്റായിരിക്കണം. കുറഞ്ഞത് 167 സെ.മീ ഉയരവും, 81 സെമീ നെഞ്ചളവും വേണം.
പുറമെ താഴെ നല്കിയിരിക്കുന്ന കായിക ഇനങ്ങളിൽ എട്ടിൽ അഞ്ചെണ്ണമെങ്കിലും വിജയിക്കണം.
അപേക്ഷ: താല്പര്യമുള്ളവർ കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്ലൈനായി അപേക്ഷിക്കുക. ജനുവരി 29 വരെയാണ് അവസരം.
Summary: Constable in Kerala Police; Only 10th standard is enough; 66,800 can get salary, apply now