പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും: ലീഡര്‍ കെ.കരുണാകരന്റെ ഓര്‍മ്മകളില്‍ മരളൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍


കൊയിലാണ്ടി: ലീഡര്‍ കെ.കരുണാകരന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നാടെങ്ങും ലീഡറെ അനുസ്മരിച്ചു. മരളൂരില്‍ ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ലീഡറുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഉണ്ണികൃഷ്ണന്‍ മരളൂര്‍, തൈക്കണ്ടി സത്യനാഥന്‍ തങ്കമണി ചൈത്രം, ജയഭാരതി കാരഞ്ചേരി ,പ്രേമന്‍ നന്‍മന എന്നിവര്‍ നേതൃത്വം നല്‍കി.

വിയ്യൂരില്‍ നടന്ന അനുസ്മരണത്തിന് സുനില്‍ വിയ്യൂര്‍, കെ.കെ.വിനോദ്, അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരീക്കല്‍ താഴെ നടന്ന അനുസ്മരണ പരിപാടിയില്‍ പി.ടി.ഉമേഷ്, പി.കെ.പുരുഷോത്തമന്‍, അരീക്കല്‍ ഷീബ, പുളിക്കൂല്‍ രാജന്‍ രാവുണ്ണി നായര്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

121, 122, 123, സംയുക്ത ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെ.കരുണാകരന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് രജീഷ് വെങ്ങളത്തുകണ്ടി, വി.ടിസുരേന്ദ്രന്‍, 122 ബൂത്ത് പ്രസിഡന്റ് സിസോണ്‍ ദാസ്, നഗരസഭാ മുന്‍ കൗണ്‍സിലര്‍ സിബിന്‍ കണ്ടെത്തനാരി, ശ്രീജ സജീവന്‍ ബാലകൃഷ്ണന്‍ ടി.കെ, സജീവന്‍ ചിത്രാലയം, ഷൈജു ടി.ടി, രമേശ് ഗോപാല്‍, ഭാസ്‌കരന്‍ കെ.കെ., ബാലകൃഷ്ണന്‍.കെ, ഗണേശന്‍ ചാലോറ മഠത്തില്‍, സുധീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സില്‍ക്ക് ബസാറില്‍ ലീഡറെ അനുസ്മരിച്ചു.