പുരുഷത്തോമന് ഇനി വാഹനത്തില്‍ സുഖമായി ആശുപത്രിയില്‍ പോകാം; നിത്യരോഗിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി അരിക്കുളത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അരിക്കുളം: കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒരുമിച്ചിറങ്ങിയപ്പോള്‍ നിത്യരോഗിയായ വയോധികന്റെ വീട്ടിലേക്കുള്ള റോഡ് ഗതാഗത യോഗ്യമായി. അരിക്കുളം മാവട്ടെ മാവട്ടന പുരുഷോത്തന്മന്‍ നായരുടെ വീട്ടിലേക്കുള്ള റോഡാണ് ശ്രമദാനത്തിലൂടെ കോണ്‍ക്രീറ്റ് ചെയ്ത് അരിക്കുളത്തെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മാതൃക സൃഷ്ടിച്ചത്.
പ്ലാച്ചേരി താഴെ – മഠത്തില്‍ റോഡിന്റെ ഗതാഗത യോഗ്യമല്ലാത്ത ഭാഗം കോണ്‍ക്രീറ്റ് ചെയ്തതോടെ പ്രദേശവാസികള്‍ക്കും ഇത് ഗുണകരമായി. നിത്യരോഗിയായ പുരുഷോത്തമന്‍ നായരുടെ വീട്ടിലേക്കുള്ള വാഹനയാത്ര അതീവ ദുഷ്‌ക്കരമായിരുന്നു. ഇതു മൂലം ചികിത്സക്കായി ആശുപത്രിയിലും മറ്റും പോകാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. മഴ തുടങ്ങിയതോടെ റോഡില്‍ കാല്‍നട യാത്ര പോലും പ്രയാസകരമായിരുന്നു. നിര്‍മാണ ചിലവിനുള്ള മുഴുവന്‍ തുകയും പാര്‍ട്ടിയാണ് സ്വരൂപിച്ചത്. കോണ്‍ക്രീറ്റ് പ്രവൃത്തി ഉദ്ഘാടനം അരിക്കുളം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്യമള ഇടപ്പള്ളി നിര്‍വഹിച്ചു.
മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ഒ.കെ.ചന്ദ്രന്‍, രാമചന്ദ്രന്‍ നീലാംബരി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് തങ്കമണി ദീപാലയം, സേവാദള്‍ മേപ്പയ്യൂര്‍ ബ്ലോക്ക് ചെയര്‍മാന്‍ അനില്‍കുമാര്‍ അരിക്കുളം, കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം സെക്രട്ടറി ഹാഷിം കാവില്‍, ബാലകൃഷ്ണന്‍ കൈലാസം, ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം ട്രഷറര്‍ രാമചന്ദ്രന്‍ ചിത്തിര, രാമാ നന്ദന്‍ മഠത്തില്‍, മഹിളാ കോണ്‍ഗ്രസ്സ് അരിക്കുളം മണ്ഡലം സെക്രട്ടറി ശ്രീജ പുളിയത്തിങ്കല്‍ മീത്തല്‍, സി.എം.രാഗേഷ്, വി.വി.രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.