ഗാന്ധി ജയന്തി വാരാഘോഷം; മേപ്പയ്യൂർ ടൗണില്‍ ശുചീകരണവുമായി കോൺഗ്രസ്സ് പ്രവർത്തകർ


മേപ്പയൂർ: ഗാന്ധി ജയന്തി വാരാഘോഷത്തിൻ്റെ ഭാഗമായി മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗൺ ശുചീകരിച്ചു. ബസ് സ്റ്റാന്റ് പരിസരം, ടാക്‌സി സ്റ്റാന്റ്‌, പഞ്ചായത്ത് പരിസരം എന്നിവിടങ്ങളാണ് ശുചീകരിച്ചത്. നിരവധി പ്രവര്‍ത്തകര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

ഇ.അശോകൻ, കെ.പി രാമചന്ദ്രൻ, പി.കെ അനീഷ്, ശ്രീനിലയം വിജയൻ, പറമ്പാട്ട് സുധാകരൻ, സി.എം ബാബു, ഷബീർ ജന്നത്ത്, എടയിലാട്ട്‌ ഉണ്ണികൃഷ്ണൻ, പി.കെ സുധാകരൻ, ടി.കെ അബ്ദുറഹിമാൻ, സത്യൻ വിളയാട്ടൂർ, പ്രസന്നകുമാരി ചൂരപ്പറ്റ, കെ.കെ അനുരാഗ്, റിൻജു രാജ്, അർഷിന, സുബിലാഷ്, കെ.കെ രാജൻ, സൂര്യാശങ്കർ എന്നിവർ നേതൃത്വം നൽകി.

Description: Congress workers cleaning in Mepayyur town