ആവള കുട്ടോത്തെ സി.പി.എം നേതാവിന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്, നേതാവിനെ കസ്റ്റഡിയിലെടുക്കണം; മേപ്പയ്യൂരില്‍ നടന്ന ഉപരോധ സമരത്തില്‍ ആരോപണവുമായി അഡ്വ.പ്രവീണ്‍കുമാര്‍


മേപ്പയൂര്‍: വ്യാജ രേഖാ നിര്‍മ്മിച്ചെന്ന കേസിലെ പ്രതിയായ വിദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് ആവള കുട്ടോത്തെ മാനവ വായനശാലക്കടുത്ത സി.പി.എം നേതാവിന്റെ വീട്ടില്‍ നിന്നെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍. ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനും റോഡും ഉപരോധിച്ചു.

ഒളിപ്പിച്ച സി.പി.എം നേതാവിനെയും കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം മേപ്പയൂര്‍ പൊലീസിനെതിരെ സംഘടിപ്പിക്കുമെന്ന് ഉപരോധത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ കെ.പി.സി.സി അംഗം സത്യന്‍ കടിയങ്ങാട് പറഞ്ഞു.

രണ്ടു മണിക്കൂര്‍ പൊലീസ് സ്റ്റേഷനും പേരാമ്പ്ര പയ്യോളി റോഡും ഉപരോധിച്ചിട്ടും പൊലീസ് സ്റ്റേഷനു മുന്നില്‍ നിന്ന് പോലീസുകാര്‍ക്കു നേരെ ഉന്തും തള്ളും നടന്നിട്ടും മേപ്പയൂര്‍ പൊലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ കെ.ഉണ്ണിക്കൃഷ്ണനും എസ്.ഐ അതുല്യയും ഇന്നലെയും ഇന്നും അവധിയിലായിരുന്നു. പേരാമ്പ്ര, കുറ്റ്യാടി എന്നീവിടങ്ങളിലെ എസ്.ഐമാര്‍ സ്ഥലത്തുണ്ടായിരുന്നു.