പൊട്ടി പൊളിഞ്ഞു ചളിക്കളമായ് മാറിയ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, ജനവാസ കേന്ദ്രങ്ങളില്‍ കുന്നൂ കൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയുമായി കോണ്‍ഗ്രസ്.
മൂടാടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി കോണ്‍ഗ്രസ്. ക്രമാതീതമായി വര്‍ദ്ധിപ്പിച്ച കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീ പൂര്‍ണ്ണമായും പിന്‍വലിക്കുക, പൊട്ടി പൊളിഞ്ഞു ചളിക്കളമായ് മാറിയ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, ജനവാസ കേന്ദ്രങ്ങളില്‍ കുന്നൂ കൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.
പൊതുജനങ്ങളെ ദുരിത കയങ്ങളിലേക്ക് തള്ളിവിടുന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും സര്‍ക്കാരിന്റേയും നടപടികള്‍ അവസാനിപ്പിക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് കെ.എസ്.യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു. പഞ്ചായത്തും സര്‍ക്കാരും നടപ്പിലാക്കുന്ന പല പദ്ധതികളും പൊതുജനങ്ങളെ പൊറുതിമുട്ടിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രാമകൃഷ്ണന്‍ കിഴക്കയില്‍ അധ്യക്ഷം വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, ഗിരീഷ് കുമാര്‍, രൂപേഷ് കൂടത്തില്‍ പപ്പന്‍ മൂടാടി, ആര്‍. നാരായണന്‍ മാസ്റ്റര്‍, തയ്യില്‍ റഷീദ് കായംകുളം, മോഹന്‍ദാസ് മാസ്റ്റര്‍, ഷിഹാസ് ബാബു എന്നിവര്‍ സംസാരിച്ചു.
പൊറ്റക്കാട്ട് ദാമോദരന്‍, രാമകൃഷ്ണന്‍ പൊറ്റക്കാട്, പ്രകാശന്‍ നെല്ലി മഠം, യു. അശോകന്‍, കെ.വി.ശങ്കരന്‍, എടക്കുടി ബാബു മാസ്റ്റര്‍, നീധിഷ്, നിംനാസ്, പി.വി.കെ. അഷറഫ്, വി.എം. രാഘവന്‍, ബിജേഷ് ഉത്രാടം, സുബൈര്‍ കെ.വി.കെ. അസ്ലം, മുരളീധരന്‍ സി.കെ. ഷമീം കൂരളി, ഹമീദ്, ഷഹീര്‍ എം.കെ ഷരീഫ്, നാരായണന്‍, മുകുന്ദന്‍, ടി.എന്‍. എസ് ബാബു, സദാനന്ദന്‍, ഹമീദ് പുതുക്കുടി ദാസന്‍, ബാബുതടത്തില്‍, കെ. ഷംസുദ്ദീന്‍, പി. സരീഷ് കെ. സുധീഷ്, പി.കെ. സുരേഷ്, മായന്‍ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.