”സര്‍വ്വകക്ഷിയോഗം വിളിച്ച് ആശങ്ക അകറ്റിയതിന് ശേഷമേ സ്‌കൂള്‍ തുറക്കാവൂ” മഞ്ഞപ്പിത്ത വ്യാപനം മൂലം അടച്ചിട്ട പാലേരി വടക്കുമ്പാട് സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് സ്‌കൂളിലേക്ക് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ച്
പാലേരി: മഞ്ഞപ്പിത്ത വ്യാപനം മൂലം അടച്ചിട്ട വടക്കുമ്പാട് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ പ്രതിഷേധിച്ച് വടക്കുമ്പാട് സ്‌കൂളിലേക്ക് ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. മഞ്ഞപ്പിത്ത വ്യാപനം മൂലം ശനിയാഴ്ച വടക്കുമ്പാട് സ്‌കൂളില്‍ നടത്താനിരുന്ന പി.എസ്.സി പരീക്ഷ ഉള്‍പ്പടെ മാറ്റി വെച്ചിട്ടും കൊച്ചു കുട്ടികളുടെ ജീവനു വില കല്‍പ്പിക്കാത്ത സ്‌കൂള്‍ മാനേജ്മെന്റിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ധിക്കാരപരമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ആശങ്കയകറ്റിയതിന് ശേഷമേ സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്‌കൂളിന് അവധി നല്‍കി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ ഇ.ടി.സരീഷ്, സത്യന്‍ കല്ലൂര്‍, സന്തോഷ് കോശി, വിനോദന്‍ കല്ലൂര്‍, അരുണ്‍ പെരുമന മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.ശങ്കരന്‍, അഷറഫ് മാളിക്കണ്ടി, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.എന്‍.സുമിത്ത്, മണ്ഡലം സെക്രട്ടറിമാരായ കെ.കെ.അസീസ്, രജീഷ് സി.കെ, പ്രജീഷ് സി.എം, കെ.കെ.സുവര്‍ണ, വി.കെ.ഗീത, കൊള്ളി കുഞ്ഞമ്മദ്, ഒ.കെ.കരുണാകരന്‍, ഇ.എം വിജയന്‍, പ്രമോദ് പാലേരി, സുരേഷ്, പ്രനീഷ് ഒറ്റക്കണ്ടം, ചന്ദ്രന്‍ പുറവൂര്‍, മനോജ് മാണിക്കംകണ്ടി, എ.കെ.സന്തോഷ്, ശ്രീനി കറുവാങ്കണ്ടി, കെ.വിനോദന്‍, അന്ത്രു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌കൂള്‍ ഗേറ്റിനു മുന്നില്‍ പേരാമ്പ്ര പോലീസ് മാര്‍ച്ച് തടഞ്ഞു. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം മുന്നൂറോളം പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
[mid4