കെ.പി.സി.സി നേതാക്കള്‍ക്കെതിരെ പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: ഡി.ജി.പി ഓഫീസിലേക്ക് കെ.പി.സി.സി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച പോലീസ് നടപടിക്കെതിരെ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച്.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം പി, പതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രതിഷോധ മാര്‍ച്ച് നടത്തിയത്.
ബ്ലോക്ക് പ്രസിഡണ്ട് മുരളി തൊറോത്ത്, കെ.പി.സി.സി മെമ്പര്‍ മഠത്തില്‍ നാണു, രാജേഷ് കീരിയൂര്‍, വി.പി ഭാസ്‌കരന്‍, പി.ബാലകൃഷ്ണന്‍, തന്‍ ഹീര്‍ കൊല്ലം, പപ്പന്‍ മൂടാടി, കെ.പി വിനോദ് കുമാര്‍ സി.കെ അരുണ്‍, വിപി പ്രമോദ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.