‘റേഷൻ സമ്പ്രദായം അട്ടിമറിച്ച് കേന്ദ്ര-സംസ്ഥാനസർക്കാറുകൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു’; കുറുവങ്ങാട് റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരവുമായി കോൺഗ്രസ്


കൊയിലാണ്ടി: റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരവുമായി കോൺഗ്രസ്. കോൺഗ്രസ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയാണ് കുറുവങ്ങാട് റേഷൻ കടയുടെ മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ റേഷൻ സമ്പ്രദായം അട്ടിമറിച്ച് ജനങ്ങളെ ബുദ്ധിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.സതീഷ് കുമാർ അധ്യക്ഷനായി.

കെ.പി.വിനോദ് കുമാർ , വി.ടി. സുരേന്ദ്രൻ ,കെ.സുരേഷ് ബാബു, പി.വി.ആലി, വൽസരാജ് കേളോത്ത്, സുരേഷ് ബാബു മണമൽ, കെ.വി.ശിവാനന്ദൻ, രാമൻ ചെറുവക്കാട്, വി.വി.പത്മനാഭൻ, ശ്രീധരൻ നായർ പുഷ്പശ്രീ, ഹംസ പുതുക്കുടി, കരുണൻ, ശ്രീധരൻ എം.എം, വി.കെ.ഉഷ, കെ.വി. ഇന്ദിര, ആയിഷാബി തുടങ്ങിയവർ സംസാരിച്ചു.