അരിക്കുളത്ത് ഇന്ദിരാജി അനുസ്മരണവും പലസ്തീൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ച് കോണ്‍ഗ്രസ്‌


Advertisement

അരിക്കുളം: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിക്കുളത്ത് ഇന്ദിരാജി അനുസ്മരണവും പലസ്തീൻ ഐക്യദാർഢ്യ സംഗമവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശശി ഊട്ടേരിയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഇ. അശോകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

Advertisement

ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. രാമചന്ദ്രൻ നീലാംബരി പാലസ്തീൻ ഐക്യദാർഢ്യ സന്ദേശം നൽകി.

Advertisement

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സി.രാമദാസ്, പി.കുട്ടികൃഷ്ണൻ നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനി മഠത്തിൽ, ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി, ബ്ലോക്ക്‌ സെക്രട്ടറി കെ.അഷറഫ്, ലതേഷ് പുതിയേടത്ത്, ടി.എം സുകുമാരൻ, ബാലകൃഷ്ണൻ ചെറിയ കോയിക്കൽ, സുമേഷ് സുധർമ്മൻ, സതീദേവി പള്ളിക്കൽ, ടി.എം കാർത്ത്യായനിയമ്മ, ബാബു പറമ്പടി, അനസ് കാരയാട്, സി.എം പ്രകാശൻ, ടി.എം പ്രതാപചന്ദ്രൻ എന്നിവർ സംസാരിച്ചു.

Advertisement