‘ഗാന്ധിഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യം’; അരിക്കുളത്ത് കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം
അരിക്കുളം: അരിക്കുളം മാവട്ട് പത്താം വാര്‍ഡില്‍ കോണ്‍ഗ്രസ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു . മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഗിരിജ മനത്താനത്ത് ഉദ്ഘാടനം ചെയ്തു. ഗാന്ധിഘാതകരെയും, പിണറായി ഭരണത്തിനെതിരെയും ശക്തമായ ചെറുത്ത് നില്‍പ്പുകള്‍ ഉണ്ടാവണ്ടേത് കാലഘട്ടത്തിന് അനിവാര്യമെന്ന് മഗിരിജ മനത്താനത്ത് കുടുംബ സംഗമത്തിന്‍ അഭിപ്രായപ്പെട്ടു.
വാര്‍ഡ് പ്രസിഡണ്ട് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, സി. രാമദാസ് ്(ബ്ലോക്ക് വൈസ് പ്രസിഡണ്ട്), വാര്‍ഡ് മെമ്പര്‍ ബിനി മീത്തില്‍, അനില്‍കുമാര്‍ അരിക്കുളം സേവാദള്‍ ബ്ലോക്ക് പ്രസിഡണ്ട്, ശശി പുളിയത്തങ്കല്‍ മണ്ഡലം കോണ്‍ഗ്രസ്സ് സെക്രട്ടറി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തങ്കമണി ദീപാലയം സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീജ പുളിയത്തിങ്കല്‍ നന്ദിയും രേഖപ്പെടുത്തി.