‘ത്രിതല പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് കേരള സര്‍ക്കാര്‍ ഫണ്ട് നിഷേധിക്കുന്നു’; മൂടാടി പഞ്ചായത്ത് ഓഫീസിന്‌ മുന്‍പില്‍ ധര്‍ണയുമായി കോണ്‍ഗ്രസ്‌


Advertisement

മൂടാടി: ‘ത്രിതല പഞ്ചായത്ത് ഓഫീസ് പ്രവർത്തനങ്ങൾക്ക് ഫണ്ട് നിഷേധിക്കുന്ന കേരള സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ’ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മൂടാടി പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുൽഖിഫിൽ ഉദ്ഘാടനം ചെയ്തു.

Advertisement

പപ്പൻ മൂടാടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, പി.വി.കെ അഷറഫ്, പ്രകാശൻ നെല്ലിമഠo,ലതിക, അഫ്സൽ അബ്ദുൾ ഗഫൂർ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

വില്ലം കണ്ടി ഹമീദ്, പുതിയോട്ടിൽ രാഘവൻ, വി.എം രാഘവൻ, കേളോത്ത് അഷറഫ്, ബിജേഷ് രാമനിലയം, ഹരിദാസൻ ചിങ്ങപുരം എന്നിവര്‍ നേതൃത്വം നൽകി.

Advertisement