നഷ്ടമായത് രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായ വ്യക്തിയെ; കോണ്‍ഗ്രസ് നേതാവ് വായനാരി രാമകൃഷ്ണന്റെ നാലാം ചരമവാര്‍ഷികദിനം ആചരിച്ച് കോണ്‍ഗ്രസ്
കൊയിലാണ്ടി: മുന്‍പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ നാലാം ചരമവാര്‍ഷികദിനം ആചരിച്ച് കോണ്‍ഗ്രസ്. പെരുവട്ടൂര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായിരുന്ന വായനാരി രാമകൃഷ്ണന്റെ അനുസ്മരണ ദിനത്തില്‍ അദ്ദേഹത്തിന്റെ ച്ഛയാചിത്രത്തില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പുഷ്പാര്‍ച്ചന നടത്തി.
കെ.പി.സി.സി മെമ്പര്‍ രക്‌നവല്ലി ടീച്ചര്‍, ജില്ലാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്കട്ടറി രാജേഷ് കീഴരിയൂര്‍, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് മുരളി തോറോത്ത്, മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്ത്കണ്ടി, കൂമുള്ളി കരുണന്‍, മനോജ് പയറ്റുവളപ്പില്‍, ചെറുവക്കാട് രാമന്‍, അഡ്വ :ഉമേന്ദ്രന്‍, സുമതി, പുരുഷു, ഉണ്ണി മാസ്റ്റര്‍, വേണുഗോപാല്‍, ജിഷ പുതിയേടത്ത്, വല്‍സന്‍ കോളോത്ത്, റീജ. കെ.വി ശ്രീജ ചിത്രാലയം, സജീവന്‍ ഷൈജു, എന്നിവര്‍ സംസാരിച്ചു.
രമേഷ് ഗോപാല്‍, മനോജ്, സൂര്യ സജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുധീഷ് വരുരണ്ട സ്വാഗതം പറഞ്ഞ പരുവാടിയില്‍ ബാലകൃഷ്ണന്‍ പെരുവട്ടൂര്‍ അധ്യക്ഷത വഹിച്ചു. റീജ നന്ദി പറഞ്ഞു.