‘കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കൽ’; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്


Advertisement

കൊയിലാണ്ടി: കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ നൈറ്റ് മാർച്ച്. കരിദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.

Advertisement

ബ്ലോക്ക്‌ പ്രസിഡന്റ്‌ എൻ.മുരളീധരൻ, കെ.പി.സി.സി മെമ്പർ രത്നവല്ലി ടീച്ചർ, ഡി.സി.സി സെക്രട്ടറിമാരായ വി.പി.ഭാസ്കരൻ, രാജേഷ് കീഴരിയൂർ, നേതാക്കളയാ വി.ടി.സുരേന്ദ്രൻ, വി.വി.സുധാകരൻ, പി.ടി.ഉമേന്ദ്രൻ, രജീഷ് വെങ്ങളത്ത്കണ്ടി, എം.സതീഷ് കുമാർ, കെ.പി.വിനോദ്കുമാർ, മനോജ്‌ പയറ്റുവളപ്പിൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement