കാറിൽ സഞ്ചരിക്കവേ നിയന്ത്രണംവിട്ട മറ്റൊരു കാർ വന്നിടിച്ചു; കോൺഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡൻറ് ഉൾപ്പെടെ മൂന്ന് നേതാക്കൾക്ക് പരിക്ക്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോൺഗ്രസ് നേതാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് നേതാക്കൾക്ക് പരിക്ക്. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ നനിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുനെന്നാണ് വിവരം. താമരശ്ശേരിയിൽ വെച്ച് ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

കൊയിലാണ്ടി നോ൪ത്ത് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ്‌ രജീഷ് വെങ്ങളത്ത്കണ്ടി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ റാഷിദ് മുത്താമ്പി, യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി അജയ്ബോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സയക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.