കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്കരനെ അനുസ്മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി: കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്ക്കരനെ ഇരുപത്തിരണ്ടാമത് ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു. കെ.കരുണാകരൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം.

ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പൂങ്കാവനം മോഹൻദാസ് അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, പി.കെ.പുരുഷോത്തമൻ, ഇ.ടി.ബിജു, തങ്കമണി ചൈത്രം, കെ.എം.സുമതി, സതീഷ് വിയ്യൂർ, ടി.ടി.നാരായണൻ, ചന്ദ്രഭാനു എന്നിവർ സംസാരിച്ചു.