പങ്കെടുത്തത് 157പേര്‍; സൗജന്യ നേത്ര പരിശോധന ക്യാമ്പുമായി കോണ്‍ഗ്രസ് കമ്മിറ്റി പ്രിയദര്‍ശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ് ഐ കെയറും


തുവ്വക്കോട്: ചേമഞ്ചേരി നാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി – പ്രിയദര്‍ശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ് ചാരിറ്റബിള്‍ ഐ കെയര്‍ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. സീനിയര്‍ ഡോക്ടര്‍ കൃപാല്‍ ഉദ്ഘാടനം ചെയ്തു.

157 പേര്‍ നേത്ര പരിശോധന ക്യാമ്പില്‍ പങ്കെടുത്തു. വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് ആലിക്കോയ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മോളി രാജന്‍ സ്വാഗതം പറഞ്ഞു.

ഷബീര്‍ എളവനക്കണ്ടി, കോംട്രസ്റ്റ് ഐ കെയര്‍ ക്യാമ്പ് കോര്‍ഡിനേറ്റര്‍ ശ്രീജിത്ത്, ഡോ. ഹാഫിസ്, ജിഷ സത്യന്‍ എന്നിവര്‍ സംസാരിച്ചു. അജയ് ബോസ്, ബാലകൃഷ്ണന്‍ എം. കെ, സുഭാഷ് കുമാര്‍ വി. കെ, ആനന്ദന്‍ കെ. കെ, സത്യന്‍ എം. കെ, പ്രദീപന്‍ കൊയമ്പുറത്ത് താഴെ കുനി, പ്രിയേഷ് കുമാര്‍ സി കെ, നൗഷാദ് കാളിയാടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Summary:157 people participated; 4th Ward Congress Committee Priyadarshini Vanita Vedi Tuvvak and Comtrust Eye Care with free eye checkup camp