ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ വാഹന ഗതാഗതത്തിന് തടസമായി മരം; മുറിച്ച് മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്
അരിക്കുളം: ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യവുമായി ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. പള്ളിയത്തുക്കുനി – അഞ്ചാം പീടിക റോഡില്‍ ഏക്കാട്ടൂര്‍ അങ്കണവാടിക്ക് സമീപം തറമല്‍ മുക്ക് പാലം കടക്കുന്ന സ്ഥലത്താണ് വാഹന ഗതാഗതത്തിന് തടസ്സമായി മാവ് നിലനില്‍ക്കുന്നത്.
നിലവില്‍ അയനിക്കാട് ശാഖ കനാലിന്റെ ജലസേചന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലമായതിനാല്‍ മാവ് മുറിച്ചു മാറ്റാന്‍ നിയമപരമായ തടസ്സങ്ങള്‍ ഉണ്ടെന്നും വാഹനങ്ങള്‍ ഈ റോഡിലൂടെ സാഹസികമായാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
തൊട്ടപ്പുറത്ത് കനാല്‍ ആയതിനാല്‍ റോഡിന് വീതി കൂട്ടാന്‍ പ്രയാസമാണെന്നും മരം മുറിച്ച് നീക്കി റോഡിലൂടെ വാഹന ഗതാഗതം സുഖമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ഏക്കാട്ടൂര്‍ 150 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജലസേചന വകുപ്പിന് പരാതി കൊടുക്കാന്‍ തീരുമാനിച്ചതായി മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി അനസ് കാരയാടും ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ കെ കോയക്കുട്ടിയും പറഞ്ഞു.