കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; വടകരയില്‍ ഷാഫി പറമ്പില്‍ മത്സരിക്കും


വടകര: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. വടകര നിയോജക മണ്ഡലത്തില്‍ ഷാഫി പറമ്പില്‍ മത്സരിക്കും.
വടകരയില്‍ സിറ്റിങ് എം.പിയായ കെ.മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം വരെ പറഞ്ഞിരുന്നത്.

എന്നാല്‍ മുരളീധരന്റെ സഹോദരി കൂടിയായ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ വടകര മണ്ഡലത്തില്‍ മുരളീധരന്‍ മത്സരിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവിടെ ഷാഫി പറമ്പിലിനെ പരിഗണിച്ചത്.

എന്നാല്‍ വടകരയില്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ഷാഫി പറമ്പിലിന് അതൃപ്തി ഉണ്ടായിരുന്നതിനെ സംബന്ധിച്ച് മുതിര്‍ന്ന നേതാക്കളെ അറിയിച്ചിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കും.

കാസര്‍ഗോഡ്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കണ്ണൂര്‍- കെ.സുധാകരന്‍, വടകര- ഷാഫി പറമ്പില്‍, വയനാട്- രാഹുല്‍ ഗാന്ധി കോഴിക്കോട്- എം.കെ. രാഘവന്‍, പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍, 7. ആലത്തൂര്‍ (എസ്സി)-രമ്യ ഹരിദാസ്, 8. തൃശൂര്‍- കെ.മുരളീധരന്‍, 9. ചാലക്കുടി- ബെന്നി ബഹന്നാന്‍, 10. എറണാകുളം- ഹൈബി ഈഡന്‍, 11. ദുക്കി- ഡീന്‍ കുര്യാക്കോസ്
മാവേലിക്കര (എസ്സി)- കൊടിക്കുന്നില്‍ സുരേഷ്, . പത്തനംതിട്ട- ആന്റോ ആന്റണി, 14. ആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്
തിരുവനന്തപുരം- ഡോ. ശശി തരൂര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

[MID4]