വിയ്യൂർ വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം അടിച്ചു തകർത്ത സംഭവം; പ്രതിഷേധ യോഗം നടത്തി കോൺ​ഗ്രസ് ബൂത്ത് കമ്മിറ്റി


കൊയിലാണ്ടി: വിയ്യൂർ വി.പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി റിഡിംഗ് റൂം അടിച്ചു തകർത്ത ബി.ജെ.പിയുടെ നടപടിക്കെതിരെ 89 ബൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ പ്രതിഷേധ പൊതുയോഗം നടത്തി. വായന ശാല തകർത്ത സാമൂഹ്യദ്രോഹികളെ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.

ബൂത്ത് പ്രസിഡണ്ട് പി.ടി ഉമേഷ് അധ്യഷത വഹിച്ചു. വി.വി. സുധാകരൻ, സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുൺ മണമൽ, വി.ടി. സുരേന്ദ്രൻ,നടേരി ഭാസ്ക്കരൻ, അരീക്കൽ ഷീബ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു.