വടകരയിൽ തമിഴ്നാട് സ്വദേശികൾ തമ്മിൽ ഏറ്റുമുട്ടി; കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്
വടകര: വടകരയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളായ സുബ്രഹ്‌മണ്യന്‍, വല്ലരസ്, ശ്രീനിവാസന്‍ എന്നിവർക്കാണ് ആക്രമണത്തിൽ വെട്ടേറ്റത്. ജെടി റോഡില്‍ ഇന്ന് രാത്രി എട്ടരയോടെയായിരുന്നു സംഭവം.
തമിഴ്‌നാട് സ്വദേശിയായ രവി കൂടെ ജോലി ചെയ്യുന്ന സുബ്രഹ്‌മണ്യന്‍, വല്ലരസ്, ശ്രീനിവാസന്‍ എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. മൂന്ന് പേര്‍ക്കും കൈയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ജോലി സ്ഥലത്തെ തര്‍ക്കമാണ് അക്രമണത്തിന് കാരണമെന്നാണ് വിവരം.
നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി രവിയെ കസ്റ്റഡിയിലെടുത്തു. വിറക് വെട്ട് തൊഴിലാളിയാണ് രവി.
Summary: Conflict between natives of Tamil Nadu in Vadakara. three people injured