വയറ്റിൽ തരിപോലുള്ള വസ്തു; താമരശ്ശേരിയിൽ യുവാവ് എം.ഡി.എം.എ വിഴുങ്ങിയെന്ന് സ്ഥിരീകരണം
താമരശ്ശേരി: താമരശ്ശേരിയിൽ എം.ഡി.എം.എ വിഴുങ്ങിയതായി സംശയിച്ച പ്രതി എംഡിഎംഎ വിഴുങ്ങിയെന്ന് സ്ഥിരീകരണം. സ്കാനിങ്ങിൽ വയറ്റിൽ തരിപോലുള്ള വസ്തു കണ്ടെത്തി. പ്രതിയ്ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
അരയത്തും ചാലിൽ സ്വദേശി ഫായിസ് ആണ് ഇന്നലെ രാത്രി പൊലീസിന്റെ പിടിയിലായത്. ചുടാലമുക്കിലെ വീട്ടിലെത്തി അമ്മയെയും ഭാര്യയെയും കുഞ്ഞിനെയും കൊല്ലുമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടില്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുന്നതിനിടയില്‍ രക്ഷപ്പെടാനായി ഇയാൾ എംഡിഎംഎ വിഴുങ്ങിയെന്നായിരുന്നു സംശയം.
തുടര്‍ന്ന് ഇയാളെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഈ മാസം ആദ്യത്തില്‍ താമരശ്ശേരി പരിസരത്ത് തന്നെയുള്ള മറ്റൊരു യുവാവ് പോലീസിനെക്കണ്ട് എംഡിഎംഎ വിഴുങ്ങിയതിന് പിന്നാലെ മരിച്ചിരുന്നു. കോടഞ്ചേരി മൈക്കാവ് കരിമ്പാലക്കുന്ന് അമ്പായത്തോട് ഇയ്യാടന്‍ ഹൗസില്‍ എ.എസ്. ഷാനിദ് (28) ആണ് മരിച്ചത്.
Description: Confirmation that a young man in Thamarassery swallowed MDMA