കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ സി ജി ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയില്‍ എച്ച്.എം സിക്ക് കീഴില്‍ താല്‍കാലികടിസ്ഥാനത്തില്‍ ഇ. സി. ജി. ടെക്നിഷ്യന്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികളിലേക്ക് നിയമനം നടത്തുന്നു.

ഇതിനായി 07/02/2024 ബുധനാഴ്ച ആശുപത്രിയില്‍ വെച്ച് 10.30 ന് അഭിമുഖം നടത്തുന്നു. പി എസ്. സി. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആശുപത്രി ഓഫീസില്‍ ഹാജരാവേണ്ടതാണ്.

തസ്തിക: യോഗ്യത
1) ഇ. സി. ജി.ടെക്നിഷ്യന്‍:
ഢഒടഇ ഇന്‍ ഇ. സി. ജി. ആന്‍ഡ് ഓഡിയോ മെട്രിക് ടെക്‌നോളജി /ഡിപ്ലോമ /ഡിഗ്രി ഇന്‍ കാര്‍ഡിയോ വാസ്‌ക്കുലര്‍ ടെക്‌നോളജി /പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍(Valid)
(പി. എസ്. സി അംഗീകൃത തത്തുല്യ യോഗ്യത)

2) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ :യോഗ്യത :
ഏതെങ്കിലും വിഷയത്തില്‍ ബിരുദം /ഡിപ്ലോമ ഇന്‍ പോളിടെക്നിക്,PGDCA /DCA (ഗവ അംഗീകൃത സഥാപനങ്ങളില്‍ നിന്നുള്ളത്, ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് (ISM)
(പി.എസ്. സി. അംഗീകൃത തത്തുല്യ യോഗ്യത )

വിശദ വിവരങ്ങള്‍ക്ക് പ്രവൃത്തി സമയത്ത് ഓഫീസില്‍ അന്വേഷിച്ചാല്‍ അറിയാവുന്നതാണ്.
ഫോണ്‍ :0496 2969241.