പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ മൂടാടി തെരുമഹാഗണപതി ക്ഷേത്രത്തിലേക്ക് പോയത് ഇനി മറക്കാം; ഇനിയുള്ള യാത്ര കോണ്‍ക്രീറ്റ് റോഡിലൂടെ
മൂടാടി: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ മൂടാടി തെരുമഹാ ഗണപതി ക്ഷേത്രത്തിലേക്ക് ഇനി കോണ്‍ക്രീറ്റ് പാതയിലൂടെ പോകാം. പൊട്ടിപ്പൊളിഞ്ഞ പഴയ റോഡ് മുഴുവനായി പൊളിച്ചാണ് കോണ്‍ക്രീറ്റ് പാത നിര്‍മ്മിച്ചിരിക്കുന്നത്.
നാലുലക്ഷത്തിന് ഇരുപതിനായിരം രൂപ ചിലവിലാണ് നൂറുമീറ്റര്‍ നീളത്തിലുള്ള റോഡ് നിര്‍മ്മിച്ചത്. മൂന്നര മീറ്റര്‍ വീതിയുണ്ട് പുതിയ റോഡിന്.
കോണ്‍ക്രീറ്റ് റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമതി.കെ അധ്യക്ഷത വഹിച്ചു. പതിനാലാം വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി വികസന സമതി കണ്‍വീനര്‍ പി.വി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.