നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും മോട്ടിവേഷൻ ക്ലാസ്സും നടത്തി
മേപ്പയ്യൂർ: ചാവട്ട് മഹല്ല് ശാക്തീകരണത്തിൻ്റെ ഭാഗമായി മഹല്ലിലെ ഒൻപത് ഭാഗങ്ങളിലായി മുപ്പതിൽപരം വീടുകൾ ചേർത്തുകൊണ്ട് മഹല്ല് യൂനിറ്റ് കമ്മിറ്റികൾ രൂപീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
ഇതിൻ്റെ ഭാഗമായി മഹല്ല് കമ്മിറ്റിയുടെയും ചാവട്ട് ഇസ്ലാഹുൽ മുസ്ലിമീൻ മദ്രസ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കാൻ വേണ്ടി നവീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനവും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു.
സയ്യിദ് സനാഉള്ള ബാഅലവി തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.മുഹമ്മദ് അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡൻ്റ് പി.കുഞ്ഞമ്മത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുറഹിമാൻ, സെക്രട്ടറി സി.ഇ.അഷറഫ്, ഖത്തർ ചാവട്ട് മഹല്ല് പ്രസിഡൻ്റ് മുഹമ്മദ് ചാവട്ട്, ജനറൽ സെക്രട്ടറി എ.എം.ജാലിസ് എന്നിവർ സംസാരിച്ചു. സദർ മുഅല്ലിം വി.കെ.ഇസ്മായിൽ മന്നാനി സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻ്റ് എ.എം.അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.