കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ മോഷണം പോയതായി പരാതി


കൊല്ലം: കൊല്ലം വില്ലേജ് ഓഫീസിന് സമീപമുളള അപ്പാര്‍ട്ട്‌മെന്റിനടുത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകള്‍ മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. കെ.എല്‍ 78 സി 7347 125 ടി.വി.എസ് എന്റോര്‍ക്ക്, കെ.എല്‍ 77 ബി 0825 ആര്‍ വണ്‍ 5 നീല ബൈക്കുകളാണ് കാണാതായത്.

അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരുടെ ബൈക്കാണ് കാണാതായത്. പതിവായി ഇവിടെ നിര്‍ത്തിയിടുന്നതായിരുന്നു. രാവിലെ നോക്കിയപ്പോള്‍ വാഹനം കാണാതായതോടെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9747704382 എന്ന നമ്പറില്‍ ബന്ധപ്പെടുക.