കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ട പെരുവട്ടൂര്‍ സ്വദേശിയുടെ ബൈക്ക് കാണാതായതായി പരാതി


കൊയിലാണ്ടി : കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ നിഷാന്തിന്റെ സ്പ്ലണ്ടര്‍ KL11 L 9179 ബൈക്ക് ആണ് കാണാതായത്. ഇന്ന് രാവിലെ 7.50 ന് മേല്‍പ്പാലത്തിന് അടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു.

തിരിച്ച് വൈകീട്ട് 6.30 യോടെ എത്തിയപ്പോള്‍ നിര്‍ത്തിയിട്ട് സ്ഥാനത്ത് ബൈക്ക് കാണാനില്ലെന്ന് പരാതിക്കാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. കണ്ടു കിട്ടുന്നവര്‍ 8086621865, 9778411983 എന്ന നമ്പറില്‍ അറിയിക്കുക.

Summary: Complaint that the bike of a native of Peruvatur, which was parked under the Koyilandy flyover, is missing.