തിക്കോടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുളളറ്റ് കാണാതായതായി പരാതി


തിക്കോടി: തിക്കോടിയില്‍ വീട്ട്മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. തിക്കോടി മൊക്കുളത്തില്‍ സ്വദേശിയായ രമേശിന്റെ റോയല്‍ എന്‍ഫീല്‍ഡ് ( KL. 56 T. 9473 ) എന്ന ബൈക്കാണ് മോഷണം പോയത്.

ഇന്നലെ വൈകീട്ട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പുലര്‍ച്ചയോടെയാണ് കാണാതായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നിലവില്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബൈക്ക് കണ്ടുകിട്ടുന്നവര്‍ പോലീസ് സ്‌റ്റേഷനിലോ താഴെ തന്നിരിക്കുന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്. നമ്പര്‍: 9946605090, 9495030572.