മകനെ മര്‍ദ്ദിച്ചെന്ന പരാതി; പേരാമ്പ്രയില്‍ അച്ഛന്‍ അറസ്റ്റില്‍


പേരാമ്പ്ര: പേരാമ്പ്രയില്‍ മകനെ മര്‍ദ്ദിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. തയ്യുള്ളതില്‍ ശ്രീജിത്തിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

15 വയസുകാരനായ മകനെ  മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. ശ്രീജിത്ത് സ്ഥിരം മദ്യപിക്കുന്നയാളാണ്. മദ്യപിച്ച് മകനെ ഉപദ്രവിക്കുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ശ്രീജിത്തിനെ പിടിച്ചുമാറ്റിയത്.

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ശ്രീജിത്തിനെ അറസ്റ്റു ചെയ്തു. കുട്ടിയെ മര്‍ദ്ദിച്ചതില്‍ പങ്കുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി രണ്ടാനമ്മയായ സുധയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.