മുളക് പൊടിയെറിഞ്ഞ് ആക്രമണം; തണ്ണീർപന്തലിൽ വ്യാപാരിയുടെ പണം കവർന്നതായി പരാതി


Advertisement

നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച്‌ പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് അക്രമിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം.

Advertisement

കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച്‌ അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. കടയില്‍ ഉണ്ടായിരുന്ന 11,000 ത്തോളം രൂപ മോഷ്ടാവ് കവർന്നു. അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisement

മർദനത്തില്‍ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇബ്രാഹിമിൻ്റെ പരാതിയില്‍ നാദാപുരം പോലീസ്‌അന്വേഷണം ആരംഭിച്ചു.

Description: Complaint that money was stolen from a trader in Tanneerpanthal