മുചുകുന്ന് സ്വദേശിനിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി


മുചുകുന്ന്: മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായി. വലിയ മലയില്‍ അശ്വതി (27), തേജല്‍ (7), തൃഷള്‍ (5) എന്നിവരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്.

വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കള്‍ സ്‌കൂള്‍ ബസിലുമാണ് പോയത്. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു. അശ്വതി രാവിലെ സ്‌കൂളിലെത്തി കുട്ടികളെ കൊണ്ടുപോയെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ താഴെ കാണുന്ന നമ്പറുകളില്‍ അറിയിക്കുക.

കൊയിലാണ്ടി പോലിസ് സ്റ്റേഷന്‍ – 04962620236
9497987193 (CI)
9497980798 (SI)
7594075822

Summary: Complaint that a woman from Muchukun and her two children are missing