മേപ്പയ്യൂര്‍ നരക്കോട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ രാത്രിയോടെ കുലുപ്പ പാര്‍ക്കനാര്‍പുരം മേപ്പയ്യൂര്‍ റൂട്ടില്‍ വെച്ചാണ് നഷ്ടമായതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മേപ്പയ്യൂര്‍ നരക്കോട് സ്വദേശി അജ്മലിന്റെ പേഴ്‌സാണ് നഷ്ടമായത്. പേഴ്‌സില്‍ ആദാര്‍കാര്ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എ.ടി.എം കാര്ഡ്, പാന്‍കാര്‍ഡ്, പണം എന്നിവ ഉണ്ടായിരുന്നു. ഈ റൂട്ടിലുടെ ബൈക്കിലാണ് പരാതിക്കാരന്‍ പോയിരുന്നത്. നിലവില്‍ മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. അജ്മല്‍-9496344671.