അരിക്കുളം കണ്ണമ്പത്ത് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്ന് പരാതി


അരിക്കുളം: അരിക്കുളം കണ്ണമ്പത്ത് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്ന് പരാതി. ചിറയില്‍ വീട്ടില്‍ സത്യന്‍ (42)നെയാണ് കാണാതായത്.

മൂന്നുമാസം മുമ്പ് കണ്ണമ്പത്ത് ചിറയില്‍ വീട്ടില്‍ നിന്നും പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇടയ്ക്കിടെ കൊല്ലത്തും മറ്റും ക്ഷേത്രദര്‍ശനത്തിനായി ഇത്തരത്തില്‍ പോകാറുള്ളതും ഒന്നോ രണ്ടോമാസത്തിനുശേഷം തിരിച്ചുവരാറുള്ളതുമാണ്. എന്നാല്‍ മൂന്നുമാസമായിട്ടും തിരിച്ചുവരാതായതോടെയാണ് ബന്ധുക്കള്‍ ഒക്ടോബര്‍ മാസം അവസാനത്തോടെ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാണാതായ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറുകളിലോ അറിയിക്കുവാന്‍ താല്‍പര്യപ്പെടുന്നു.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ കൊയിലാണ്ടി: 9497987193
സബ് ഇന്‍സ്‌പെക്ടര്‍, കൊയിലാണ്ടി: 9497980798
കൊയിലാണ്ടി പൊലീസ് സ്റ്റേഷന്‍: 0496-2620236.