മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി


കൊയിലാണ്ടി: മുചുകുന്ന് സ്വദേശിയായ മധ്യവയസ്‌ക്കനെ കാണാനില്ലെന്ന് പരാതി. മുചുകുന്ന് പുനത്തില്‍ വളപ്പില്‍ കുഞ്ഞമ്മദ്(52) നെയാണ് ഇന്നലെ (25.9.2024) മുതല്‍ കാണാതായത്.

വീട്ടില്‍ നിന്നും 3 മണിയ്ക്ക് പള്ളിയിലേയ്ക്ക് എന്ന് പറഞ്ഞ് പോയതാണെന്നും ഫോണും വാഹനവും ഒന്നും എടുക്കാതെയാണ് പോയതെന്നും ഇയാളുടെ ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കറുത്ത ടീഷര്‍ട്ടും ഹാഷ് കളര്‍ പാന്റുമാണ് വീട്ടില്‍ നിന്നും പോയപ്പോള്‍ ധരിച്ചിരുന്നത്.

ഇതുവരെയും വീട്ടിലെത്തിയിട്ടില്ല. ഇയാളെ കാണുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
ഫോണ്‍: 9656292496. കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്‍: 04962620236.