ബാലുശ്ശേരിയില്‍ കാറിലെത്തി ബൈക്ക് ഇടിച്ചു വീഴ്തി പണം കവര്‍ന്നു; കൊണ്ടുപോയത് നാദാപുരം മുതല്‍ പേരാമ്പ്രവരെ വിതരണം ചെയ്യേണ്ടിയിരുന്ന 11 ലക്ഷം രൂപ


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ വിതരണത്തിനായി കൊണ്ടുപോയ പതിനൊന്ന് ലക്ഷം രൂപ കവര്‍ന്നതായി പരാതി. ബൈക്കില്‍ പണം കൊണ്ടുപോവുന്നതിനിടെ കാറിടിച്ചു വീഴ്ത്തി പണം കവര്‍ന്നുവെന്നാണ് പരാതി. ഉണ്ണികുളം സ്വദേശി തടയില്‍ വീട്ടില്‍ ടി. മുനീര്‍ ആണ് പരാതിയുമായി ബാലുശ്ശേരി പൊലീസിനെ സമീപിച്ചത്.

ബാലുശ്ശേരി തകീല്‍ പീടികയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. പേരാമ്പ്ര മുതല്‍ നാദാപുരം വരെയുള്ള ഭാഗങ്ങളില്‍ പലര്‍ക്കായി വിതരണത്തിനായി കൊണ്ടുപോയ പണമാണ് കവര്‍ന്നതെന്നാണ് പരാതിയിലുള്ളത്. കെ.എല്‍. 76 എ. 7286 നമ്പര്‍ ബൈക്കിലാണ് 11,80000 രൂപ കൊണ്ട് പോയത്.

നീല കളര്‍ ബലേനോ കാറിലെത്തിയ നാലംഗ സംഘമാണ് പണം കവര്‍ന്നതെന്നാണ് പരാതി. ബാലുശ്ശേരി പൊലീസ് ഐ.പി.സി. 394 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

summary: complaint that 11 lakh rupees taken for distribution in Balussery was stolen