പെരുവട്ടൂരില്‍ യുവതിയെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: പെരുവട്ടൂരില്‍ യുവതിയെ ഇന്നലെ രാവിലെ മുതല്‍ കാണാനില്ലെന്ന് പരാതി. അരീക്കുന്നുമ്മല്‍ പ്രജീഷിന്റെ ഭാര്യ ശില്‍പ്പയെ ആണ് കാണാതായത്. രാവിലെ ഏഴ് മണിയോടെയാണ് ഇവരെ കാണാതായത്. ഇരുപത്തിയേഴ് വയസുണ്ട്.
കൊയിലാണ്ടി പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9526146083,
9526109905 ഈ നമ്പറുകളില്‍ അറിയിക്കുക.