കൊയിലാണ്ടിയില്‍ വെറ്ററൻസ് ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും


കൊയിലാണ്ടി: ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയായ കൊയിലാണ്ടി വെറ്ററൻസ് ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ താരങ്ങളുടെ കൂട്ടായ്മയും സ്നേഹസംഗമവും സംഘടിപ്പിച്ചു. ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് ആറ് മണിക്ക്‌ കൊയിലാണ്ടി ഈസ്റ്റ് റോഡ് ആതിര ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ മുൻ സർവീസസ് എയർഫോഴ്‌സ് താരം താരം എൻ.കെ കരുണാകരനെയും കൊയിലാണ്ടിയിലെ മികച്ച ഗോൾ കീപ്പർ ആയിരുന്ന എൻ.കെ ശ്രീനിവാസനെയും ആദരിച്ചു.

ചടങ്ങിൽ പി.കെ സജീവൻ അധ്യക്ഷത വഹിച്ചു. സി.കെ മനോജ് സ്വാഗതം പറഞ്ഞു. എൽ.എസ് റഷീദ്, കെ.കെ വിനോദ്, രമേഷ് ബാബു, സന്തോഷ്, സുനിൽ, ബ്രിജേഷ്, ബബീഷ്, ഷാജി, അജി തുടങ്ങിയവര്‍ സംസാരിച്ചു.

Description: Community meeting of vettarans football players koyilandy