‘വി.പി.കെ. ഒരു പാഠപുസ്തകം’; അരിക്കുളത്ത് വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു


Advertisement

അരിക്കുളം: വാകമോളിയില്‍ വി.പി.കെ അമ്മദ് ഹാജി അനുസ്മരണവും വിവിധ പരീക്ഷകളില്‍ മികച്ച വിജയിയം കൈവരിച്ചവര്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാകമോളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു.

Advertisement

പ്രദേശത്ത് മുസ്ലിംലീഗ് പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച വി.പി.കെ അമ്മദ് ഹാജി എന്നും പൊതു പ്രവര്‍ത്തകര്‍ക്ക് പഠിക്കാന്‍ പറ്റിയ ഒരു പാഠപുസ്തകമായിരുന്നെന്നും സഹജീവി സ്നേഹത്താല്‍ തുടിക്കുന്ന ഒരു നന്മ മനസ്സിന്റെ ഉടമായിരുന്നെന്നും ഇ.കെ അഹമദ് മൗലവി അഭിപ്രായപ്പെട്ടു.

Advertisement

ചടങ്ങില്‍ ആവള മുഹമ്മദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പ്ലസ്ടു വിജയികള്‍ക്കുള്ള മൊമെന്റോ വിതരണം വി.വി.എം ബഷീര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. എന്‍.പി മൊയ്തി വി.പി.കെ അനുസ്മരണം നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറര്‍ കെ.എം മുഹമ്മദ്, പി.കെ റഷീദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വി.പി.കെ ലത്തീഫ് സ്വാഗതവും പി.കെ മുഹമ്മദ് നന്ദിയും പറഞ്ഞു.

Advertisement