”തികഞ്ഞ സോഷ്യലിസ്റ്റും മതേതര വാദിയുമായ എം.കെ.പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃക”; അനുസ്മരണ സമ്മേളനത്തില്‍ ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍


കൊയിലാണ്ടി: തികഞ്ഞ സോഷ്യലിസ്റ്റും മതേതരവാദിയുമായ എം.കെ.പ്രേംനാഥ് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃകയാണെന്ന് ആര്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍. സോഷ്യലിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ നേതാവും മുന്‍ എം.എല്‍.എയുമായ എം.കെ പ്രേംനാഥ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. ആര്‍.ജെ.ഡി. മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷനായ ചടങ്ങില്‍ എം.പി.ശിവാനന്ദന്‍, ഇ.കെ.സജിത്ത്കുമാര്‍, എം.പി.അജിത, എം.കെ.പ്രേമന്‍, രജീഷ് മാണിക്കോത്ത്, സുരേഷ് മേലേപ്പുറത്ത്, കബീര്‍സലാല, രാജന്‍ കൊളാവി, കെ.ടി.രാധാകൃഷ്ണന്‍, എം.കെ.ലക്ഷ്മി, അവിനാഷ് ചേമഞ്ചേരി എന്നിവര്‍ സംസാരിച്ചു.