കെ.ടി ഗംഗാധരന്‍ നായര്‍ ആറാം ചരമവാര്‍ഷികം അനുസ്മരിച്ച് തണ്ടയില്‍ താഴെ കോണ്‍ഗ്രസ് കമ്മിറ്റി


അരിക്കുളം: അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന കാരയാട് കെ.ടി ഗംഗാധരന്‍ നായരുടെ ആറാം ചരമവാര്‍ഷിക ദിനം അനുസ്മരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തണ്ടയില്‍ താഴെ കീഴത്ത് ഭവനില്‍ നടന്ന ചടങ്ങില്‍ വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി.

148 ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എം ദാമോദരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശശി ഊട്ടേരി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ അഹമദ് മൗലവി, മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍ കെ. അഷറഫ് മാസ്റ്റര്‍, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പത്മനാഭന്‍ പുതിയേടത്ത്, ഹാഷിം കാവില്‍, കെ. ശ്രീകുമാര്‍, രഘുനാഥ് അരിക്കുളം
പി.കെ.കെ ബാബു, നാറാണത്ത് അഹമ്മദ്, ലതേഷ് പുതിയേടത്ത്, വി. റഷീദ് എന്നിവര്‍ സംസാരിച്ചു.