‘വര്‍ണ്ണം 2023’; കൊയിലാണ്ടി ലീജിയന്‍ ചിത്രരചനാ മത്സര സമ്മാനദാനം ഡിസംബര്‍ 17ന്, ഒപ്പം കിടപ്പ് രോഗികള്‍ക്ക് വീല്‍ചെയര്‍ വിതരണവും


കൊയിലാണ്ടി: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ നടത്തിയ വര്‍ണ്ണം 2023 ചിത്രരചന മത്സരത്തിന്റെ സമ്മാനദാനചടങ്ങ് ഡിസംബര്‍ 17 ന് വിതരണം ചെയ്യും.

രാവിലെ 9.30 മുതല്‍ കൊല്ലം പിഷാരികാവ് ക്ഷേത്ര കാവടത്തിന് സമീപമുള്ള ഗായത്രി ഓഡിറ്റോറിയത്തില്‍ വച്ചാണ് സമ്മാനദാന ചടങ്ങ് നടക്കുക. സമ്മാനദാന ചടങ്ങിന് പുറമെ കുട്ടികളുടെ ഭാവി എങ്ങനെ സുരക്ഷിതമാക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസ്സും, പഠനത്തില്‍ മുന്‍പന്തിയില്‍ ഉള്ള പാവപെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണം, നിര്‍ധനരായ കിടപ്പ് രോഗികള്‍ക്കുള്ള വീല്‍ ചെയര്‍ വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.

ചടങ്ങില്‍ സീനിയര്‍ ചേമ്പര്‍ നാഷണല്‍ പ്രസിഡന്റ് വര്‍ഗീസ് വൈദ്യന്‍ മുഖ്യഅതിഥി ആയിരിക്കും. കൊയിലാണ്ടി ലീജിയന്‍ പ്രസിഡന്റ് സി.കെ ലാലു അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങില്‍ നാഷണല്‍ സെക്രട്ടറി ജനറല്‍ ജോസ ്കണ്ടോത്, സെക്രട്ടറി മനോജ് വൈജയന്തം എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രോഗ്രാം ഡയറക്ടര്‍ ഇ.ചന്ദ്രന്‍, കോര്‍ഡിനേറ്റ് ഡയറക്ടര്‍ മുരളി മോഹന്‍ എന്നിവര്‍ അറിയിച്ചു.