കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം


കോഴിക്കോട്: ഐഎച്ച്ആര്‍ഡി യുടെ കീഴില്‍ കാലിക്കറ്റ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട്ടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ ബിരുദ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

(ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ്, ബിഎസ്സി ഇലക്ട്രോണിക്സ് ഓണേഴ്‌സ്, ബിസിഎ ഓണേഴ്‌സ്, ബിഎസ്സി മാത്തമാറ്റിക്സ് ഓണേഴ്‌സ്, ബികോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഓണേഴ്സ്, ബിബിഎ ഓണേഴ്‌സ്, ബിഎഇംഗ്ലീഷ് ഓണേഴ്സ്) കോഴ്സുകളിലേക്ക് കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഐഎച്ച്ആര്‍ഡി കോട്ടയിലേക്ക് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഫോണ്‍: 0495-2765154.