അങ്കമാലിയില്‍ റോഡ് മുറിച്ചു കടക്കവെ ലോറി ഇടിച്ചു; വടകര സ്വദേശിനിയായ വിദ്യാര്‍ത്ഥിനി മരിച്ചു


Advertisement
വടകര: ദേശീയ പാതയില്‍ അങ്കമാലി ജംങ്ഷനില്‍ ലോറി ഇടിച്ച് വടകര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വടകര താഴെ പാണ്ടി പറമ്പത്ത് പ്രകാശന്റെ മകള്‍ അമയ പ്രകാശ് ടി.പി ആണ് മരിച്ചത്. 20 വയസാണ്.
Advertisement

കാലടി സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ കലോത്സവത്തിനായി പോയതായിരുന്നു അമയ. കലോത്സവം കഴിഞ്ഞ് രാത്രി 12 മണിയോടെ നാട്ടിലേക്ക് വരാന്‍ ബസ് കയറാനായി അങ്കമാലിയിലെത്തി. റോഡ് മുറിച്ച് കടക്കവേ അമയയെയും സുഹൃത്തിനെയും ലോറി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അമയ തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന പയ്യന്നൂര്‍ ജാനകിനിലയം ശ്രീഹരിയെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു.

Advertisement

അമയ പ്രകാശിന്റെ മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ബിന്ദുവാണ് അമയയുടെ അമ്മ.

Advertisement