ജനങ്ങള്‍ ഒത്തൊരുമിച്ചു; കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരപ്രദേശങ്ങളില്‍ ഭൂരിഭാഗവും മാലിന്യമുക്തമായി


Advertisement

കൊയിലാണ്ടി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് തദ്ദേശ സ്വയംഭരണം, ശുചിത്വ മിഷന്‍ എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ തീരദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പരിപാടി ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായി.

Advertisement

പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം റഹ്‌മത്ത് കൗണ്‍സിലറുടെ അധ്യക്ഷതയില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ തീരദ്ദേശവാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍, സഹകരണ സംഘം പ്രതിനിധികള്‍, ജീവനക്കാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മുനിസിപ്പാലിറ്റി അധികൃതര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം, ഹെല്‍ത്ത് വിഭാഗം. ഹരിതകര്‍മ്മസേന, സീ റസ്‌ക്യു സ്‌ക്വാഡ്, എന്‍.എസ്.എസ്, ജെ.ആര്‍.സി വളണ്ടിയര്‍മാര്‍. മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കാളികളായി.

Advertisement

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ പാലക്കുളം ബീച്ച് മുതല്‍ ഷെയ്ഖ് അബുബക്കര്‍ മസ്ജിദ് വരെയുള്ള ആറ് കേന്ദ്രങ്ങളിലായാണ് ഏകദിന പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞം നടത്തിയത്. ഓരോ വാര്‍ഡ് തലത്തിലും അതത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആറ് കേന്ദ്രങ്ങളില്‍ നിന്നുമായി ഏകദേശം മൂന്ന് ടണ്ണിലധികം പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുകയും ക്ലീന്‍ കേരളയ്ക്ക് കൈമാറാനുള്ള നടപടികളും സ്വീകരിച്ചു.

Advertisement