‘എ.ഡി.ജി.പി പ്രശ്നത്തിൽ മുഖ്യമന്ത്രി മൗനം വെടിയണം’; അരിക്കുളത്ത് കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് ക്യാമ്പില്‍ അഡ്വ: കെ. പ്രവീൺകുമാർ


Advertisement

അരിക്കുളം: എ.ഡി.ജി.പി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം വെടിയണമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: കെ. പ്രവീൺകുമാർ. കോൺഗ്രസ് അരിക്കുളം മണ്ഡലം ക്യാമ്പ് എക്സിക്യുട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണമുന്നണി എം.എൽ.എ തന്നെ ആരോപണം ഉന്നയിച്ചിട്ടും ഭരണത്തലവൻ മൗനത്തിലിരിക്കുന്നത് കുറ്റസമ്മതത്തിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement

മണ്ഡലം പ്രസിഡണ്ട് ശരി ഊട്ടേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി, ഡി.സി.സി സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ. അശോകൻ, ബ്ലോക്ക്‌ പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, സംഘാടക സമിതി കൺവീനർ രാമചന്ദ്രൻ നീലാംബരി, മണ്ഡലം ഭാരവാഹികളായ സുമേഷ് സുധർമൻ, പി.കെ.കെ ബാബു എന്നിവർ സംസാരിച്ചു.

Advertisement
Advertisement

Description: ‘CM should break silence on ADGP issue’; Adv: K. Praveen Kumar