‘വീട്ടിലൊരു തുണിസഞ്ചി’; പ്ലാസ്റ്റിക് കവറുകളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങി കൊയിലാണ്ടി നഗരസഭ, സൗജന്യ തുണി സഞ്ചി വിതരണം ചെയ്തു
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ സൗജന്യമായി തുണിസഞ്ചികള്‍ വിതരണം ചെയ്തു. പുനരുപയോഗ വസ്തുക്കള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് കവറുകളുടെ ദൂഷ്യവശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ‘വീട്ടിലൊരു തുണിസഞ്ചി’ എന്ന പദ്ധതിയുടെ ഭാഗമായാണ് തുണി സഞ്ചികള്‍ വിതരണം ചെയ്തത്.
എംഎല്‍എ ജമീല കാനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കെ.പിക്ക് തുണിസഞ്ചി നല്‍കികൊണ്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് കെ. സത്യന്‍ സ്വാഗതം പറഞ്ഞു.
കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത, നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.ടി പ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായി സംസാരിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.എ ഇന്ദിര ടീച്ചര്‍, കെ. ഷിജു മാസ്റ്റര്‍, ഇ.കെ അജിത്ത് മാസ്റ്റര്‍, സി പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ വി.പി ഇബ്രാഹിംകുട്ടി, കെ.കെ വൈശാഖ് ,തഹസില്‍ദാര്‍ ജയശ്രീ .എസ് വാര്യര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. നഗരസഭ ക്‌ളീന്‍ സിറ്റി മാനേജര്‍ ടി.കെ സതീഷ് കുമാര്‍ നന്ദി പറഞ്ഞു.