ശുചിത്വ സന്ദേശ റാലിയും ലഹരിവിരുദ്ധ റാലിയും മേപ്പയ്യൂരില്‍; മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി മേപ്പയ്യൂര്‍
മേപ്പയ്യൂര്‍: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂര്‍ ടൗണില്‍ നടന്നു. തുടര്‍ന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എച്ച്.ഐ സല്‍നലാല്‍ ഇ.കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലി നല്‍കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കുഞ്ഞിരാമന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സുനില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീനിലയം വിജയന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, കെ.കുഞ്ഞിക്കണ്ണന്‍, ഇ.കെ.മുഹമ്മദ് ബഷീര്‍, കെ.എം. ബാലന്‍, ബാബു കൊളക്കണ്ടി, പി.കെ. ശങ്കരന്‍, മേലാട്ട് നാരായണന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ശ്രീജയ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ എന്‍.കെ സത്യന്‍ അസിസ്റ്റന്റ് സെക്രട്ടറി പ്രവീണ്‍.വി.വി, ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ.കെ പങ്കജന്‍, ഹരിത കര്‍മ്മസേന സെക്രട്ടറി ടി.പി ഷീജ എന്നിവര്‍ സംസാരിച്ചു.