നന്തിയിലെ വാഗാഡ് ഓഫീസിലേക്കുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി


Advertisement

പയ്യോളി: ദേശീയപാതയുടെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നന്തിയിലെ വാഗാഡ്ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. വാഗാഡ് ഓഫീസിന് മുമ്പില്‍ പൊലീസ് ബാരിക്കേഡ് തീര്‍ച്ച് മാര്‍ച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടന്നത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു.

Advertisement

ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റ് അജയ് ഘോഷ്, ട്രഷറര്‍ വൈശാഖ് ഉള്‍പ്പെടെ ഇരുപത്തഞ്ചോളം പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പൊലീസ് മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്.

മാര്‍ച്ചില്‍ പങ്കെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊയിലാണ്ടി പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പയ്യോളിയില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ നന്തിയിലെത്തിയത്.

Advertisement

ദേശീയപാത സര്‍വ്വീസ് റോഡിലെ കുണ്ടും കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി സര്‍വ്വീസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി പി.അനൂപ് ഉദ്ഘാടനം ചെയ്തു. എ.കെ.വൈശാഖ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ടി.അജയ് ഘോഷ് അധ്യക്ഷനായിരുന്നു.

Advertisement