പി.വി അൻവറിന്റെ പരിപാടിക്കിടെ സംഘർഷം; ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം


Advertisement

മണ്ണാർക്കാട്: പി.വി അൻവറിന്റെ പാലക്കാട് അലനല്ലൂരിലെ പരിപാടിക്കിടെ മാധ്യമപ്രവർത്തകർക്ക് മർദ്ദനം. എംഎൽഎയുടെ പ്രതികരണം തേടുന്നതിനിടെ ചിലർ മാധ്യമ പ്രവർത്തകരെ മർദിക്കുകയായിരുന്നു. ഏഷ്യാനെറ്റ് ചാനൽ റിപ്പോർട്ടർ, പ്രാദേശിക മാധ്യ പ്രവർത്തകൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിൻറെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് അൻവർ മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

Advertisement

അനിഷ്ട സംഭവങ്ങളിൽ ഖേദം അറിയിക്കുന്നു. ആക്രമണം നടത്തിയവർക്ക് തങ്ങളുമായി ബന്ധമില്ലെന്ന് പരിപാടിയുടെ സംഘാടകർ അറിയിച്ചു. പി.വി അൻവറിന്റെ പ്രതികരണം എടുക്കാൻ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലർ തടയുകയായിരുന്നു. അൻവറിനോട് ചോദ്യങ്ങൾ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ പറയുമെന്ന് പറഞ്ഞാണ് പ്രദേശവാസികളായ രണ്ടുപേർ കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി.

Advertisement
Description: Clash during PV Anwar's event