സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരും ലോറിക്കാരും തമ്മില്‍ സംഘര്‍ഷം


കൊയിലാണ്ടി: വാഹനത്തിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്നില്‍ രാവിലെ 11 മണിയോടെയാണ് സംഭവം. ലോറി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും മര്‍ദനത്തില്‍ നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്. വടകര- കൊയിലാണ്ടി റൂട്ടിലോടുന്ന ബസ്സും ഉള്ളി കയറ്റി പോവുകയായിരുന്ന ലോറിയിലുളളവരുമായാണ് സംഘര്‍ഷം നടന്നത്.

വാക്കേറ്റത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം സ്തംഭിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.